eroor
എസ്.എൻ.ഡി.പി യോഗം എരൂർ സൗത്ത് ശാഖയിലെ വനിതാ സംഘം സംഘടിപ്പിച്ച കാൻസർ ബോധവത്കരണ ക്ളാസും രോഗനിർണയവും കെ.ആർ. ജോഷി ഉദ്ഘാടനം ചെയ്യുന്നു. കെ.കെ. രാമചന്ദ്രൻ, ശ്രീജ ഷാജി, സരിത സുധീർ, എസ്. ഗോപാലകൃഷ്ണൻ, കെ.കെ. പ്രസാദ് എന്നിവർ സമീപം

തൃപ്പൂണിത്തുറ :എസ്.എൻ.ഡി.പി യോഗം എരൂർ സൗത്ത് ശാഖയിലെ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ അഭയം, സന്ദീപ് മേനോൻ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ കാൻസർ ബോധവത്കരണ ക്ളാസും രോഗനിർണയവും സംഘടിപ്പിച്ചു.

ക്യാമ്പിന്റെ ഉദ്ഘാടനം എസ്.ഡി.കെ.വൈ പ്രസിഡന്റ് കെ.ആർ. ജോഷി നിർവഹിച്ചു. ഡോ.സന്തോഷ് ബാലകൃഷ്ണൻ, ഡോ. ഷേർളി ജോൺ, ഡോ.ഡി.ജി. മേനോൻ, ഡോ. ലക്ഷ്‌മി ഗോവിന്ദ് എന്നിവർ ക്ളാസെടുത്തു.

അഭയം സെക്രട്ടറി കെ.കെ. രാമചന്ദ്രൻ, വനിതാസംഘം സെക്രട്ടറി ശ്രീജ ഷാജി, ട്രഷറർ സരിത സുധീർ, ശാഖാ യോഗം പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ, സെക്രട്ടറി കെ.കെ. പ്രസാദ് എന്നിവർ പ്രസംഗിച്ചു.