കൊച്ചി: എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയുടെ സ്നേഹത്തണൽ മെഡിക്കൽ സംഘം കുമ്പളങ്ങിയിലും പെരുമ്പടപ്പിലുമുള്ള കിടപ്പുരോഗികൾക്ക് സൗജന്യചികിത്സയും മരുന്നും നൽകി.ഡോ.സി.എൻ.മോഹനൻ നായരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡോ. ആനന്ദ് ഗോപൻ, നഴ്സ് ശാരി ഷിനോജ് ,പള്ളുരുത്തിയിലെ ആതുരസേവന പ്രവർത്തകൻ എം.എ.ജോർജ്,കോ ഓഡിനേറ്റർ ടി.ആർ.രാജൻ,സെബാസ്റ്റ്യൻ എന്നിവരുമുണ്ടായിരുന്നു.