stallions
ആലുവ സ്റ്റാലിയൻസ് ഇന്റർനാഷണൽ സംഘടിപ്പിച്ച 46 മത് ബാലമേളയിൽ ചാമ്പ്യന്മാരായ ആലുവ നിർമ്മല ഹയർ സെക്കൻഡറി സ്‌കൂൾ ടീം ട്രോഫികൾ ഏറ്റുവാങ്ങിയപ്പോൾ

ആലുവ: ആലുവ സ്റ്റാലിയൻസ് ഇന്റർനാഷണൽ സംഘടിപ്പിച്ച 46 -ാമത് ബാലമേളയിൽ ആലുവ നിർമ്മല ഹയർ സെക്കൻഡറി സ്‌കൂൾ ചാമ്പ്യന്മാരായി. തോട്ടുമുഖം ശിവഗിരി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്‌കൂളാണ് റണ്ണറപ്പ്. ആലുവ, എറണാകുളം, പറവൂർ വിദ്യാഭ്യാസ ജില്ലകളിലെ വിവിധ സ്‌കൂളുകളിൽ നിന്നായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. അൻവർ സാദത്ത് എം.എൽ.എ, സംവിധായകൻ അൻസാർ കലാഭവൻ, ഹൈക്കൗണ്ട് പൈപ്പ്‌സ് എം.ഡി ഹിൻസാബ് ഹബീബ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്റ്റാലിയൻസ് പ്രസിഡന്റ് പി.ഐ. ജോയി അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി സാം ഇമ്മാനുവൽ, ജനറൽ കൺവീനർ കെ.ജി.വി. പതി, ജോസഫ് തോമസ്, ലെസ്ളി ജോസഫ് എന്നിവർ സംസാരിച്ചു.