ആലുവ: ഡോക്ടറുടെ ചികിത്സാകുറിപ്പുമായി സഹായം അഭ്യർത്ഥിച്ചെത്തുന്നയാൾ പണം ലഭിച്ചില്ലെങ്കിൽ വീട്ടുകാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി. തോട്ടക്കാട്ടുകര വി.ഐ.പി ലൈനിലെ വീടുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഒരു തമിഴ്‌നാട് സ്വദേശിയുടെ ഭീഷണിയുണ്ടായത്.

ബെല്ലടിച്ച് വീട്ടുകാരെ വിളിച്ചുവരുത്തി ഡോക്ടറുടെ കുറിപ്പടി നൽകും. ചികിത്സയ്ക്ക് പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെടും. പണം കിട്ടിയില്ലെങ്കിൽ ചീത്തയും ഭീഷണിയും തുടങ്ങും. വാതിൽ അടച്ചാലും റോഡിൽ നിന്ന് അസഭ്യം പറയും.