കൊച്ചി: ഇരുപത്തിമൂന്നാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം നാളെ (വെള്ളി ) എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ആരംഭിക്കും. ഡിസംബർ എട്ടിന് സമാപിക്കും. നാളെ വൈകിട്ട് നാലിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. ഡോ.എം.സി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംഗീത നാടക അക്കാഡമി വൈസ് ചെയർപേഴ്‌സൺ അരുണ സായിറാം ഡോ. ചിത്ര മുദ്ഗൽ, പ്രൊഫ.എം.കെ. സാനു എന്നിവർ പ്രഭാഷണം നടത്തും.
രണ്ടാം ദിവസം മുതൽ വിവിധ വിഷയങ്ങളിൽ സെമിനാറുകളും ചർച്ചകളും എഴുത്തുകാരുമായി സംവാദങ്ങളും സംഘടിപ്പിക്കും.
ഡിസംബർ ഒന്നിന് രാവിലെ പത്തിന് കുട്ടികൾക്ക് സാഹിത്യ മത്സരങ്ങൾ നടക്കും. ഡിസംബർ നാലിന് രാവിലെ പത്തരയ്ക്ക് സാഹിത്യകാര സംഗമം കെ.ബി. ശ്രീദേവി ഉദ്ഘാടനം ചെയ്യും.
ഡിസംബർ ആറിന് നാല് വേദികളിലായി എൻ.ബി.ടി കുട്ടികളുടെ പുസ്തകോത്സവം നടക്കും.
മുന്നൂറിൽപ്പരം പ്രസാധകരും ഇരുന്നൂറോളം എഴുത്തുകാരും പുസ്തകോത്സവത്തിൽ പങ്കെടുക്കുമെന്ന് പുസ്തകോത്സവ സമിതി പ്രസിഡന്റ് ഇ.എൻ. നന്ദകുമാർ പറഞ്ഞു.