മൂവാറ്റുപുഴ: മരട് ഫ്ളാറ്റ് അഴിമതിക്കേസിൽ മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫിന് മൂവാറ്റുപുഴ വിജിലൻസ് കോടതി ജാമ്യം നൽകി. ജെയിൻ, ആൽഫാ സെറീൻ ഫ്ളാറ്റുകളുടെ കേസിലാണ് ജാമ്യം. മറ്റു രണ്ടു കേസുകളിൽ കൂടി ജാമ്യം ലഭിച്ചാലേ പുറത്തിറങ്ങാൻ കഴിയൂ. 44 ദിവസമായി മുഹമ്മദ് അഷറഫ് മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡി​ലാണ്. മറ്റൊരു പ്രതി ജയറാം നായിക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലാണ്. റിമാൻഡി​ലായിരുന്ന മറ്റുള്ളവർക്ക് കഴി​ഞ്ഞ ദി​വസം ജാമ്യം ലഭിച്ചു.