മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഇലാഹിയ കോളേജ് ഭാഗത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നരണ്ടാർ സ്വദേശി അബ്ദുൾ റസാക്കിനെ (19)മൂവാറ്റുപുഴഎക്‌സൈസ്‌സർക്കിൾ ഇൻസ്‌പെക്ടർ വൈ.പ്രസാദും സംഘവും ചേർന്ന്പിടികൂടി. . പായിപ്ര എസ്റ്റേറ്റ് പടി റോഡിലെ മരക്കമ്പനിക്കുസമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന്12 ഗ്രാം ഉണങ്ങിയകഞ്ചാവ് കണ്ടെടുത്തിരുന്നു. വിദ്യാർത്ഥികൾക്കിടയിൽ ഒരു പൊതികഞ്ചാവിന് 300 രൂപ മുതൽ 500 രൂപ വരെ വില ഈടാക്കിയാണ് വിൽപ്പന നടത്തുന്നത്. പ്രിവന്റീവ്ഓഫീസർ വി.എ. ജബ്ബാർ,അസീസ്,സിവിൽഎക്‌സൈസ്ഓഫീസർമാരായ ശ്രീകുമാർ,മാഹിൻ,അജി,എന്നിവരും സംഘത്തിലുണ്ടായിരുന്നു.