പള്ളുരുത്തി: ഇടക്കൊച്ചിക്കാർക്ക് ഇന്നലെ ശിവരാത്രിയായിരുന്നു. ചൊവ്വാഴ്ച രാത്രി 10 മണിക്ക്നി​ലച്ചവൈദ്യുതി​ ബുധനാഴ്ച പതിനൊന്ന് മണിയോടെയാണ് പുനസ്ഥാപിക്കാൻ കഴിഞ്ഞത്. ഇടക്കൊച്ചി സെന്റ്ലോറൻസ് പള്ളിക്കു സമീപത്തെ ട്രാൻസ്ഫോമർ കേടായതാണ് കാരണം..നാട്ടുകാർ പരാതിയുമായി കെ.എസ്.ഇ.ബി.ഓഫീസിൽ എത്തി കുത്തിയിരുപ്പ് സമരം നടത്തി.ചൊവ്വാഴ്ച പകൽ സമയത്തും നിരവധി തവണവൈദ്യുതി​ നി​ലച്ചു. വിളിച്ചാൽ ആരും ഫോൺ എടുക്കാത്ത സ്ഥിതിയായി . പള്ളുരുത്തി വെളി, പെരുമ്പടപ്പ് തുടങ്ങിയ ഭാഗങ്ങളിലാണ് കറണ്ട് പോയത്.രാത്രി 10 മണിയോടെ വൈദ്യുതി ബന്ധം നിലച്ചതോടെ കൊച്ചു കുട്ടികൾ മുതൽ പ്രായം ചെന്നവർ വരെ ഉറങ്ങാതെ കുത്തിയിരുന്ന് നേരം വെളുപ്പിക്കുകയായിരുന്നു.

. കറണ്ട് കട്ട് ഇല്ലെങ്കിലും ദിനംപ്രതി രാവിലെ 9 മുതൽ 5 വരെ ജോലികൾ നടക്കുന്നു എന്ന കാരണം പറഞ്ഞാണ് ലൈൻ ഓഫ് ചെയ്യുന്നത്. ഇതു മൂലം ഫാക്ടറികൾ, വർക്ക്ഷോപ്പുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവ ദുരിതത്തിലാകുന്നു. മുൻകൂട്ടി പത്രത്തിൽ വാർത്ത നൽകാതെയാണ് പലപ്പോഴും ലൈൻ ഓഫ് ചെയ്യുന്നത്.. ലൈനിൽ കേബിൾ ജോലികൾ നടക്കുന്നതുമൂലമാണ് പകൽ സമയങ്ങളിൽ കറണ്ട് പോകുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. .ഡിവിഷൻ കൗൺസിലറും സ്ഥലം എം. എൽ.എ യും വിഷയത്തിൽ ഇട പെട്ടെങ്കിലും ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞില്ല.

ഇടക്കൊച്ചി പാലം മുതൽ കോഴിക്കൂട് ബസ് സ്റ്റോപ്പ് വരെയാണ് 12 മണിക്കൂർ കറണ്ട് ഇല്ലാതായത്

. ലൈനിൽ അറ്റകുറ്റപണിഎന്ന് കാരണം