കൂത്താട്ടുകുളം:കൂത്താട്ടുകുളംബി.ആർ.സിയുടെനേതൃത്വത്തിൽ ലോകഭിന്ന ശേഷി വാരാചരണത്തിന് തുടക്കമായി. സബ് ജില്ലയിലെ 31 സ്കൂളുകളിലെ വീടുകളിലിരുന്നു പഠനം നടത്തുന്ന ഇരുപതോളം കുട്ടികളുടെ വീട്ടിൽ സഹപാഠികളും അദ്ധ്യാപകരും ചേർന്ന് സന്ദർശനം നടത്തി,.ഡിസംബർ 2 ന് രാവിലെ 10ന് സ്കൂളുകളിൽ നടക്കുന്ന പ്രത്യേക അസംബ്ലിയിൽ വീടുകളിൽ ഇരുന്നു പഠനം നടത്തുന്ന ഭിന്നശേഷിക്കുട്ടികളെ ആദരിക്കും.

3 ചൊവ്വാഴ്ച രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ കുട്ടികളുടെ കലാ കായിക പ്രവർത്തനങ്ങൾ തണൽ 2019 ഉദ്ഘാടനം ചെയ്യും.നഗരസഭ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ പി.എൻ പ്രഭകുമാർ അദ്ധ്യക്ഷനാകും. സിനിമ പിന്നണി ഗായിക വൈക്കം വിജയലക്ഷമി മുഖ്യാതിഥിയാകും.നഗരസഭ ചെയർമാൻ റോയി എബ്രാഹം മുഖ്യ പ്രഭാഷണം നടത്തും.