കൊച്ചി: ഡോ. എം.ഐ ജുനൈദ് റഹ്മാനെ ശിശുരോഗ വിദഗ്ദരുടെ സംഘടനയായ ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ് (ഐ.എ.പി) ആദരിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഡോ ജുനൈദ് റഹ്മാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കൊച്ചി ശാഖ പ്രസിഡന്റ് ആയിരുന്നപ്പോൾ പ്രഖ്യാപിച്ച, മെഗാ സി.പി.ആർ ട്രെയിനിംഗ് വിജയകരമായി സംഘടിപ്പിച്ചതിനാണ് ഐ.എ.പി ആദരിച്ചത്. എയ്ഞ്ചൽസ് ഇന്റർനാഷണൽ, ജില്ല ലീഗൽ സർവ്വീസ്സ് അതോറിറ്റി, ജില്ല ഭരണകൂടം എന്നിവരുടെ സഹകരണത്തോടെയാണ് ജില്ലയിലെ സ്‌കൂൾകുട്ടികൾക്കായി നവംബർ 16നാണ് സിയാൽ കൺവെൻഷൻ സെന്ററിൽ മെഗാ സി.പി.ആർ ട്രെയിനിംഗ് സംഘടിപ്പിച്ചത്. അന്നേദിവസം ജില്ലയിലെ 28523 സ്‌കൂൾ കുട്ടികൾക്ക് ട്രെയിനിംഗ് നൽകി. ഇത് എട്ട് മണിക്കൂറിനുള്ളിലും, 24 മണിക്കൂറിനുള്ളിലും ഏറ്റവും കൂടുതൽ പേർക്ക് അമേരിക്കൻ ഹാർട്ട് അസ്സോസിയേഷൻ അംഗീകരിച്ച ഹാൻസ് ഒൺലി സി.പി.ആർ ട്രെയിനിംഗ് നൽകിയതിന്റെ ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കോഡ്‌സിലും ഇടംപിടിച്ചു. കണ്ണൂരിൽ സമാപിച്ച സംഘടനയുടെ 48ാമത് സംസ്ഥാന സമ്മേളനത്തിലാണ് ഐ.എ.പി അംഗവും കൂടിയായ ജുനൈദിനെ സംസ്ഥാന പ്രസിഡന്റ് ഡോ. എം.കെ സന്തോഷ്, പ്രസിഡന്റ് ഇലക്ട് ഡോ.എം. നാരായൺ എന്നിവർ ചേർന്നാണ് ആദരിച്ചത്.