കൊച്ചി: കൊച്ചിൻ കാൻസർ സെന്റർ കെട്ടിടത്തിന്റെ കോൺക്രീറ്റ് തട്ട് ഇടിഞ്ഞുവീണതിൽ അഴിമതിയും ക്രമക്കേടും ഉണ്ടായിട്ടുണ്ടോയെന്ന് സർക്കാർ അന്വേഷിക്കണമെന്ന് കേരള സ്വതന്ത്ര തൊഴിലാളി യൂണിയൻ കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യൻ പാലക്കത്തറ ആവശ്യപ്പെട്ടു. കരാർ കമ്പനിയായ ഇൻകെലിനെ കരിമ്പട്ടികയിൽ പെടുത്തണമെന്നും അദ്ദേഹം പത്രക്കുറി​പ്പി​ൽ ആവശ്യപ്പെട്ടു.