തൃക്കാക്കര: റോഡ് അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യവുമായി ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നാളെ സമഗ്ര പരിശോധനയ്ക്ക്. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് പരിശോധന. ഇരുചക്രവാഹനങ്ങളാണ് മുഖ്യ ഇര. ജില്ലയിലുണ്ടാകുന്ന അപകടങ്ങളിൽ ഏറ്റവുമധികം ഇരുചക്രവാഹനങ്ങളാണ്.
ഇരുചക്ര വാഹന യാത്രികരിൽ ഹെൽമറ്റ് സംസ്‌കാരം വളർത്തിയെടുക്കാനാണ് ശ്രമമെന്ന് എൻഫോഴ്‌സ്‌മെൻറ് ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ പറഞ്ഞു.
• ഹെൽമറ്റ് ധരിക്കാത്തവർക്കെതിരെ കേസ് എടുത്ത് ലൈസൻസ് സസ്‌പെൻഡ് ചെയ്യും. പിഴയുമുണ്ടാകും.
കഴിഞ്ഞ വർഷം ആഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ എറണാകുളം സിറ്റി പൊലീസ് പരിധിയിൽ 585 അപകടങ്ങളുണ്ടായി. 595 പേർക്ക് പരിക്കേറ്റു. 38 പേർ മിച്ചു.
474 അപകടങ്ങങ്ങൾ 469 പരിക്ക്. 25 മരണം
.
എറണാകുളം റൂറൽ പോലീസ് പരിധിയിൽ വരുന്ന പറവൂർ, അങ്കമാലി, ആലുവ, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, കൂത്താട്ടുകുളം മേഖലകളിൽ കഴിഞ്ഞവർഷം ഇതേ കാലയളവിൽ നടന്ന ആകെ അപകടങ്ങൾ 833. പരിക്കേറ്റവർ 893, മരിച്ചവർ 65.
ഈ വർഷം അപകടങ്ങളുടെ ആകെ എണ്ണം 900 ആയി. ആയിരം പേർക്ക് പരിക്കേറ്റു. മരിച്ചത് 63 പേർ.