കൊച്ചി: വനംവകുപ്പ് സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിനായി കേരളവനം വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വന അദാലത്തുകൾ നടത്തുന്നു. എറണാകുളം , ആലപ്പുഴ ജില്ലകളിലെ അദാലത്ത് ഡിസംബർ 9 ന് രാവിലെ പത്തു മുതൽ ഒരു മണിവരെ പെരുമ്പാവൂർ ഇ.എം.എസ് സ്മാരക ടൗൺ ഹാളിൽ നടക്കും. . വനം വകുപ്പ് മന്ത്രിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. പരാതി സമർപ്പിച്ചിട്ടുള്ള എല്ലാ വ്യക്തികളും അദാലത്തിൽ പങ്കെടുക്കണമെന്ന് അസി.ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.