കൊച്ചി: പാലാരിവട്ടം ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ ശനിയാഴ്ച അയ്യപ്പൻപാട്ട് നടക്കും. ശനിയാഴ്ച വൈകിട്ട് ആറരയ്ക്കാണ് തൃപ്പൂണിത്തുറ കല്ലംപറമ്പിൽ ഭരതൻമേനോൻ സ്മാരക ശാസ്താംപാട്ട് കലാസമിതി അയ്യപ്പൻപാട്ട് അവതരിപ്പിക്കുക.
• തൃക്കാർത്തിക വിളക്ക് ഡിസംബർ പത്തിനാണ്. വൈകിട്ട് ആറിന് പ്രശസ്ത സംവിധായകൻ മോഹനും ഭാര്യ അനുപമ മോഹനും ചേർന്ന് പ്രഥമദീപം കൊളുത്തും.