പെരുമ്പാവൂർ: ഇതര സംസ്ഥാനകുറ്റവാളികൾക്കെതിരെ ഒന്നിക്കാൻ നവ മാദ്ധ്യമ കാമ്പയിനുകൾ. കഴിഞ്ഞ ദിവസം നഗര മദ്ധ്യത്തിൽകൊലചെയ്യപ്പെട്ട യുവതിഉൾപ്പെടെഒമ്പത് പേർ ഇതരസംസ്ഥാനതാെഴിലാളികളുടെ കൊലക്കത്തിക്ക് ഇരയായി. ചില നാട്ടുകാരുടെ സഹായവും ഇവർക്ക് ലഭിക്കുന്നു. പെരുമ്പാവൂർ പട്ടണത്തിൽ 500, 1000 രൂപ വാങ്ങി നിരോധിത പുകയിലയും മയക്ക് മരുന്നും വില്പന നടത്താൻ തറവാടകവാങ്ങി താവളം നൽകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

പെരുമ്പാവൂരിലെ ഏ​റ്റവും തിരക്ക് കൂടിയ പ്രദേശമായ പെരുമ്പാവൂർ പി.പി റോഡ് ജോതി ജംഗ്ഷൻ മുതൽ നൂറു കണക്കിന് യാത്രക്കാർ വന്ന് പോകുന്ന പ്രൈവ​റ്റ് ബസ് സ്​റ്റാൻഡ് വരെ ഇതരസംസ്ഥാനക്കാർ കീഴടക്കി . പെരുമ്പാവൂർ പ്രൈവ​റ്റ് ബസ് സ്​റ്റാൻഡ് പരിസരത്ത് ലക്ഷങ്ങളുടെ പുകയില ഉത്പ്പനങ്ങൾ വിൽക്കുന്ന ഗോഡൗണുകൾ പ്രവർത്തിക്കുന്നു.

രാത്രി കാലങ്ങളിൽ ടൺ കണക്കിന് ലോഡുകൾ ഇവിടെ വന്ന് പോയിട്ടും അധികൃതർ കണ്ണടയ്ക്കുകയാണ്.

ഇതരസംസ്ഥാന തൊഴിലാളികളുടെ വിരലടയാളം നാട്ടിലെ പൊലീസ് സ്റ്റേഷനിലെ ക്ലിയറൻസ് സർട്ടിഫിക്ക​റ്റ്, ഫോട്ടോ എന്നിവ ഉൾപ്പടെ ഇവിടത്തെ പൊലീസ് സ്റ്റേഷനുകളിൽ ശേഖരിക്കണമെന്ന വ്യവസ്ഥയുണ്ടെങ്കിലും തൊഴിലാളിയുടെ വിലാസവും ഏജന്റിന്റെ ഫോൺ നമ്പരും വാങ്ങിവയ്ക്കൽ മാത്രമാണ് പല സ്റ്റേഷനുകളിലെയും വിവരശേഖരണം. ഇന്ത്യൻ പൗരന്മാരായതിനാലും രാജ്യത്തുടനീളം എല്ലാവർക്കും സഞ്ചാര സ്വാതന്ത്റ്യമുള്ളതിനാലും കൂടുതൽ പരിശോധനകൾ നടത്തുന്നതിനും രേഖകൾ ആവശ്യപ്പെടുന്നതിനും പരിമിതികളുണ്ടെന്നാണ് പൊലീസ് ഭാഷ്യം

ഇവർ ബംഗാളി ഭായി

ഇവിടെ എത്ര ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്ന് ആർക്കും അറിയില്ല. പൊലീസോ, തൊഴിൽ വകുപ്പോ ഇതേ കുറിച്ച് ചോദിച്ചാൽ കൈമലർത്തും. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന് പൊലീസ് സ്റ്റേഷനുകളിൽ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും കാര്യക്ഷമമല്ല. നിരവധി ബംഗ്ലാദേശികൾ പശ്ചിമബംഗാളിലെത്തി വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി, 'ബംഗാളി ഭായി'കളായി കേരളത്തിലെത്തുന്നു.ഇവർ പൊലീസ് സ്റ്റേഷനിലെത്തി ഫോട്ടോ ഉൾപ്പെടെ നൽകി, പേര് റജിസ്​റ്റർ ചെയ്താലും തിരിച്ചറിയാൻ മാർഗമില്ല.

പുകയിലയും മയക്ക് മരുന്നും വ്യാപകം

നാട്ടുകാരുടെ സഹായം

സമീപ കാലത്ത് കൊലക്കത്തിക്ക് ഇരയായത് ഒമ്പത് പേർ


.