ആലുവ: തോട്ടുമുഖം ശിവഗിരി വിദ്യാനികേതനിൽ പെൺകുട്ടികളുടെ ഇന്റർ സ്‌കൂൾ ഫുട്‌ബാൾ ടൂർണമെന്റ് 'എബുലിയൻസ് 2019'ൽ എറണാകുളം ഗ്ലോബൽ പബ്ലിക് സ്‌കൂൾ ചാമ്പ്യന്മാരായി. ഫൈനലിൽ ശിവഗിരി വിദ്യാനികേതൻ സ്‌കൂളിനെയാണ് തോൽപ്പിച്ചത്. ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരിയായി ശിവഗിരി വിദ്യാനികേതനിലെ ദേവാനന്ദയെയും ടൂർണമെന്റിലെ മികച്ച കളിക്കാരിയായി ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ റുത് മരിയ റെജിയും ഗോൾ കീപ്പറായി ശിവഗിരി വിദ്യാനികേതനിലെ സംവൃതയെയും തിരഞ്ഞെടുത്തു.
മുൻ ഇന്ത്യൻ വനിതാ ഫുട്‌ബാൾ താരം സി.വി. സീന മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്ക് പ്രിൻസിപ്പൽ സുരേഷ് എം. വേലായുധൻ സമ്മാനങ്ങൾ വിതരണം ചെയ്തു.