അങ്കമാലി: ആരോരുമില്ലാതെ ഒറ്റപ്പെട്ട് വീടുകളിൽ താമസിക്കുന്നവരെ കണ്ടെത്തി ആവശ്യമായ സഹായം എത്തിക്കുന്ന കുടുംബശ്രീ കോളിംഗ് ബെൽ പദ്ധതിക്ക് തുറവൂരിൽ തുടക്കമായി. ഇതിന്റെ ഭാഗമായി ശിവജിപുരത്തെ ശാന്തയുടെ വീട് റോജി.എം. ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു, സ്ഥിരംസമിതി അദ്ധ്യക്ഷരായ എം.എം. ജെയ്‌സൺ, രാജി ബിനീഷ്, പഞ്ചായത്തംഗങ്ങളായ ലത ശിവൻ, ബിന്ദു വൽസൺ, ധന്യ ബിനു, ലിസി മാത്യു, സി.ഡി.എസ് ചെയർപേഴ്‌സൺ സിമി ജോസഫ്, അമ്പിളി, ഡെയ്‌സി, പ്രിയ തുടങ്ങിയവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു