kkachakochah
സി.പി.എം നേതാവായിരുന്ന സി കെ കുമാരന്റെ ചരമവാർഷികത്തോടനുബന്ധിച്ഛ് അങ്കമാലിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സി.ഐ. ടി. യു ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ചാക്കോച്ചൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു

അങ്കമാലി: സി.പി.എം നേതാവ് സി.കെ. കുമാരന്റെ 26 -മത് ചരമവാർഷികദിനാചരണം അങ്കമാലി റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ നടന്നു. യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ചാക്കോച്ചൻ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് പി.എൻ. ചെല്ലപ്പൻ അദ്ധ്യക്ഷനായി. സെക്രട്ടറി വി.വി. രാജൻ, ട്രഷറർ എൻ.കെ. സദാനന്ദൻ , അഡ്വ. കെ.കെ. ഷിബു, പി.ജെ. വർഗീസ്, ടി.പി. ദേവസിക്കുട്ടി എന്നിവർ സംസാരിച്ചു