അങ്കമാലി: മൂക്കന്നൂർ വിജ്ഞാനമിത്ര സംവാദവേദിയുടെയും മലയാള ഐക്യവേദിയുടെയും നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5.30 ന് മൂക്കന്നൂർ മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ അടിസ്ഥാന വിദ്യാഭ്യാസവും മാതൃഭാഷയും എന്ന വിഷയത്തിൽ സെമിനാർ നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. റിട്ട.ഹെഡ്മാസ്റ്റർ വി. പത്മനാഭൻ അദ്ധ്യക്ഷത വഹിക്കും. ആലുവ യു.സി കോളേജ് അദ്ധ്യാപകനും മലയാളം ഐക്യവേദി കോ ഓർഡിനേറ്ററുമായ പ്രൊഫ.വി.പി. മർക്കോസ് മുഖ്യപ്രഭാഷണം നടത്തും.