jeena-peeter
വിദ്യാഭ്യാസ വകുപ്പിന്റെ നൈതികം പരിപാടിയുടെ ഭാഗമായി വടക്കേഎഴിപ്രം ഗവ. യു പി സ്‌കൂളിൽ കുട്ടികൾ തയ്യാറാക്കിയ സ്‌കൂൾ ഭരണഘടന എച്ച്.എം ജീന പീറ്റർ സ്‌കൂൾ ലീഡർ ബക്കർ റിത്താസിന് നൽകി പ്രകാശനം ചെയ്യുന്നു.

പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്തിലെ വടക്കേ എഴിപ്രം ഗവ: യു പി സ്‌കൂളിൽ സ്‌കൂൾ ഭരണഘടന പ്രകാശനം ചെയ്തു.വിദ്യാഭ്യാസ വകുപ്പിന്റെ നൈതികം പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികളാണ് സ്‌കൂളിന് വേണ്ടി നിയമാവലി തയ്യാറാക്കിയത്. ഇതുമായി ബന്ധപ്പെട്ട് നടന്ന ശിൽപശാലയിൽ വിദ്യാർത്ഥികളുടെ ആശയങ്ങൾ ക്രോഡീകരിക്കുകയും അദ്ധ്യാപകൻ എൻ. പി. നാസറിന്റെ നേതൃത്വത്തിൽ സ്‌കൂൾ ലീഡർ ബക്കർ റിത്താസ്, അമാനുൽ ഫായിസ്, കാർത്തിക കെ. എം, ജുമാന ഫാത്തിമ ,രാജലക്ഷ്മി, ഫാത്തിമ നസ്‌റിൻ, റിസാന റസാഖ്, അഭിനവ് .യു. ആർ എന്നീ വിദ്യാർത്ഥികൾ ഉൾപ്പെട്ട സമിതിയാണ് സ്‌കൂൾ ഭരണ ഘടനക്ക് അന്തിമ രൂപം നൽകിയത്. ഭരണഘടന ദിനമായ നവംബർ 26 ന് നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ജീന പീറ്റർ, ഭരണഘടന സ്‌കൂളിന് സമർപ്പിച്ചു. പി.ടി.എ പ്രസിഡന്റ് അനസ് താഴത്താൻ, എസ്. എം. സി ചെയർമാർ വി. എച്ച് അബു എന്നിവർ ആശംസകൾ നേർന്നു. അഡ്വ.ഷിജി ഏലിയാസ് മൗലീകാവകാങ്ങളും, ചുമതലകളും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.