പറവൂർ : പറവൂർ ഡോൺബോസ്കോ ആശുപത്രിയുടെ ഒരുവർഷം നീണ്ടുനിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപനം നാളെ (ശനി) നടക്കും. വൈകിട്ട് 3.30ന് സമാപന സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കാശേരി അദ്ധ്യക്ഷത വഹിക്കും. ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. ജൂബിലി സ്മരണിക പ്രകാശനം എസ്. ശർമ്മ എം.എൽ.എയും ആശുപത്രിക്ക് എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനം മെഡിക്കൽ സൂപ്രണ്ട് ഡോ. പൗലോസ് മത്തായിയും സർട്ടിഫിക്കറ്റ് വിതരണം നഗരസഭ ചെയർമാൻ ഡി. രാജ്കുമാറും സ്കോളർഷിപ്പ് വിതരണം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളിയും നിർവഹിക്കും. ആശുപത്രി ഡയറക്ടർ ഫാ. സാജു കണിച്ചുകുന്നത്ത്, പ്രിൻസിപ്പൽ സിസ്റ്റർ പ്രിയ ജോൺ, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സ്നേഹ, കെ.എ. വിദ്യാനന്ദൻ, സിസ്റ്റർ ഗീത ചാണേപറമ്പിൽ, ഫാ. ജോഷി മുട്ടിക്കൽ, കെ.ജെ. ഷൈൻ, അഡ്വ. റാഫേൽ ആന്റണി, ഫാ. ഷാജു കുന്നത്തൂർ, ഫാ. റോക്കി റോബി കളത്തിൽ തുടങ്ങിയവർ സംസാരിക്കും. കിടപ്പ് രോഗികൾക്കായി പ്രാർത്ഥന ഫൗണ്ടേഷനുമായി ചേർന്ന് നടപ്പാക്കുന്ന ജീവ പദ്ധതിയുടെ ഉദ്ഘാടനവും നഴ്സിംഗ് സ്കൂളിലെ പതിനെട്ടാം ബാച്ചിന്റെ ഗ്രാജുവേഷനും ഇരുപത്തി ഒന്നാം ബാച്ചിന്റെ ദീപം തെളിക്കൽ ചടങ്ങും നടക്കും. ജൂബിലി വർഷത്തിൽ മുപ്പതിലധികം മെഡിക്കൽ ക്യാമ്പുകൾ, ഡീലക്സ് വാർഡ്, സി.ടി സ്കാൻ മെഷീൻ, അധുനിക മലിനജല ശുദ്ധീകരണ പ്ലാന്റ്, സോളാർ വൈദ്യുത പദ്ധതി എന്നിവ നടപ്പിലാക്കി. ആശുപത്രിയിലെ നിർദ്ധനയായ ജീവനക്കാരിക്ക് മാളയിൽ വീട് നിർമ്മാണവും നടന്നു വരികയാണെന്ന് ഡയറക്ടർ ഫാ. സാജു കണിച്ചുകുന്നത്ത്, ഡോ. പൗലോസ് മത്തായി, ഫാ. ഷാബു കുന്നത്തൂർ, പി.ആർ.ഒ വിൻസന്റ് ജോർജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.