ചോറ്റാനിക്കര: കണയന്നൂർ ഗ്രാമീണ വായനശാല പ്ലാറ്റിനം ജൂബിലിയാഘോഷം അഡ്വ.അനൂപ് ജേക്കബ് എം എൽ എഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രമണി ജനകൻ അദ്ധ്യക്ഷയായിരുന്നു. സംസ്ഥാന ഗ്രന്ഥശാല സെക്രട്ടറി പി. അപ്പുക്കുട്ടൻ മുഖ്യാതിഥിയായിരുന്നു.ജില്ലാ പഞ്ചായത്തംഗം ആശാസനിൽ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, ചോറ്റാനിക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.റീസ് പുത്തൻവീടൻ, ബോക്ക് പഞ്ചായത്ത് വികസന കാര്യാദ്ധ്യക്ഷ ഇന്ദിര ധർമ്മരാജൻ, അംഗം എൻ.കെ.നിഷാദ്,, പഞ്ചായത്തംഗങ്ങളായ ഷാജി ജോർജ്, എലിയാസ് ജോൺ, എം.കെ.പ്രദീപ് കുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മിറ്റിയംഗം പി.പി.ശിവൻ, കണയന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ഡി. കുഞ്ചെറിയ, പി.കെ.സജീവൻ ,അനീഷ് കൃഷ്ണൻ, അബ്രാഹാം ജോസഫ്, ഇ.എം.പാപ്പച്ചൻ എന്നി വർ സംസാരിച്ചു.