പറവൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പറവൂർ ബ്ളോക്ക് വനിതാ സമ്മേളനം നാളെ (ശനി) രാവിലെ 9.30ന് പറവൂർ കെ.ആർ. ഗംഗാധരൻ മെമ്മോറിയൽ ഹാളിൽ നടക്കും. വനിതാവേദി ജില്ലാ കൺവീനർ പി. ഇന്ദിര ആമുഖ പ്രഭാഷണം നടത്തും. ബ്ളോക്ക് കൺവീനർ ഒ.ബി. പ്രഭ അദ്ധ്യക്ഷത വഹിക്കും. വത്സല പ്രസന്നകുമാർ, കമലാ സദാനന്ദൻ, കെ.ജെ. ഷൈൻ, കെ. ഷീല, എം.ആർ. ഐഷ തുടങ്ങിയവർ സംസാരിക്കും.