മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പണ്ടപ്പിള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരമായ നാഷനൽ ക്വാളിറ്റി അഷ്വറൻസ് അവാർഡ് ലഭിച്ചു..തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി ശൈലജയിൽ നിന്നും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസിജോളി, വൈസ് പ്രസിഡന്റ് സുഭാഷ് കടക്കോട്, മെമ്പർമാരായ ഒ . സി . ഏലിയാസ്, അഡ്വ.ചിന്നമ്മ ഷൈൻ, വള്ളമറ്റംകുഞ്ഞ്, ഡോ.അഞ്ജലി ഐസക്, ആശുപത്രി അധികൃതർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ആരോഗ്യരംഗത്ത് കേരളം ഇന്ത്യക്ക് മാതൃകയാണെന്നും അവാർഡിനർഹത നേടിയത് മികവാർന്ന പ്രവർത്തനത്തിന്റെ ഫലമാണെന്നും അവാർഡ് ദാന ചടങ്ങിൽ മന്ത്രികെ.കെ.ഷൈലജ ടീച്ചർ പറഞ്ഞു