മൂവാറ്റുപുഴ: വെറ്ററിനറി പോളിക്ലിനിക്ക് വഴി നടപ്പിലാക്കുന്ന നഗരസഭാ പദ്ധതികളായ കറവ പശുക്കൾക്ക് കാലിത്തീറ്റ, കറവ പശു വിതരണം (ജനറൽ, എസ് സി) എന്നീ ഗുണഭോക്തൃ പദ്ധതികളുടെ ആനുകൂല്യ വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൻ ഉഷ ശശിധരൻ നിർവഹിച്ചു. വാർഡ് കൗൺസിലർ ജിനു ആന്റണി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ സേവ്യർ കെ ജെ, .പി.വൈ.നൂറുദീൻ, സെലിൻ ജോർജ് എന്നിവർ സംസാരിച്ചു. സീനിയർ വെറ്ററിനറി സർജൻ ഡോ.ഷമീം അബൂബക്കർ, വെറ്ററിനറി സർജൻ, ഡോ.കൃഷ്ണദാസ് പി. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ ശ്രീജ കെ എസ്, ടോണി രാജു എന്നിവർ പങ്കെടുത്തു. നഗരസഭയിലെ 41 കർഷകർക്ക് വിവിധ പദ്ധതികളിലായി 6,66,000 രൂപയുടെ ആനുകൂല്യം വിതരണം ചെയ്തു.