കോലഞ്ചേരി: കർഷക സംഘം ജില്ലാ സമ്മേളനം കോലഞ്ചേരിയിൽ സമാപിച്ചു. സമാപന സമ്മേളനം മന്ത്റി എം.എം മണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി ഏലിയാസ് അദ്ധ്യക്ഷനായിരുന്നു. പ്രൊഫ. എൻ രമാകാന്തൻ,സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ, സംഘം സംസ്ഥാന സെക്രട്ടറി കെ.വി രാമകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ഗോപി കോട്ടമുറിക്കൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.എം ഇസ്മയിൽ, ടി.കെ സോമൻ, പി കെ സോമൻ ടി.ടി വിജയൻ എന്നിവർ സംസാരിച്ചു.
കെ.വി. ഏലിയാസ് (പ്രസിഡന്റ്) ,എം.ജി. രാമകൃഷ്ണൻ, കെ.ജെ. ഇഗ്‌നേഷ്യസ് (വൈസ് പ്രസിഡന്റുമാർ), എം.സി. സുരേന്ദ്രൻ (സെക്രട്ടറി)പി.കെ. സോമൻ, ആർ. അനിൽകുമാർ, കെ.എൻ. ജയപ്രകാശ് (ജോയിന്റ് സെക്രട്ടറിമാർ) പ്രൊഫ. എൻ. രമാകാന്തൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.