ആലുവ: നഗരസഭ കാര്യാലയത്തിലെ ഫൗണ്ടനിൽ വീണ്ടും മീനുകൾ ചത്തുപൊങ്ങി. കഴിഞ്ഞദിവസം ഇരുപതോളം മീനുകൾ ചത്തതിനെത്തുടർന്ന് കുളം വറ്റിച്ച് ശുദ്ധജലം നിറച്ചിരുന്നു. അതിനുശേഷം മൂന്നാം ദിവസമാണ് വീണ്ടും മീനുകൾ ചത്തത്. സന്ദർശകർ കുളത്തിൽ ഉപേക്ഷിക്കുന്ന ഭക്ഷ്യമാലിന്യം കഴിച്ചാണ് കഴിഞ്ഞ ദിവസം മീനുകൾ ചത്തതെന്ന് ആലുവ നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം പറഞ്ഞു. എന്നാൽ ഇന്നലെ വീണ്ടും മീനുകൾ ചത്തതിന്റെ കാരണം വ്യക്തമായിട്ടില്ല. ഫൗണ്ടനിൽ ഏതെങ്കിലും വിധത്തിൽ ഫംഗസ് ബാധ വന്നിട്ടുണ്ടോയെന്ന സംശയം ഉയർന്നിട്ടുണ്ട്.