കൊച്ചി: പൂർണവളർച്ചയെത്താതെ ജനിച്ച കുട്ടികളുടെ സ്‌നേഹസംഗമവും മാതാപിതാക്കൾക്ക് ബോധവത്കരണവും ലൂർദ്ദ് ആശുപത്രിയിൽ നടന്നു. 380 മുതൽ ഒരു കിലോഗ്രാമിൽ താഴെ തൂക്കത്തോടെ മാസം തികയാതെ ലൂർദ്ദിൽ ജനിച്ച് സങ്കീർണതകളെ അതിജീവിച്ച കുരുന്നകളാണ് 'പ്രീമി - ഗാല 2019' ൽ എത്തിച്ചേർന്നത്.
ലൂർദ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിലിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനം ഇന്ത്യൻ അസോസിയേഷൻ ഒഫ് പീഡിയാട്രിഷ്യൻസ് പ്രസിഡന്റ് ഡോ.എം നാരായണൻ ഉദ്ഘാടനം ചെയ്തു. നാഷണൽ നിയോനേറ്റൽ ഫോറം എറണാകുളം പ്രസിഡന്റ് ഡോ. ഷിമ്മി പൗലോസ്, ലൂർദ്ദ് ഹോസ്പിറ്റൽ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ. നിയോനറ്റോളജി വിഭാഗം മേധാവി ഡോ. റോജോ ജോയ്, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. പ്രവീണ എലിസബത്ത് ജോസഫ്, മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. വർഗീസ് ചെറിയാൻ, നിയോനറ്റോളജി ആൻഡ് പീഡിയാട്രിക്‌സ് വിഭാഗം കൺസൾട്ടന്റ് ഡോ. പ്രീതി പീറ്റർ, നഴ്‌സിംഗ് സൂപ്രണ്ട് സി. സരീറ്റ ഫിലിപ്പ് എന്നിവർ സംസാരിച്ചു.