tree
ആലുവ ഗ്രാൻഡ് കവലയിൽ അപകട ഭീഷണി ഉയർത്തുന്ന ഭാഗികമായി വെട്ടിനിർത്തിയിരിക്കുന്ന തണൽ മരം

ആലുവ: അനധികൃതമായി ഭാഗികമായി വെട്ടിനിർത്തിയിരിക്കുന്ന തണൽ മരം ഭീഷണിയാകുന്നു. മാർക്കറ്റ് റോഡിൽ ഗ്രാൻഡ് കവലയിലെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ മരമാണ് ഏതുനിമിഷവും വീഴുമെന്ന അവസ്ഥയിലുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിൽ ആരോ ഉയരമുള്ള തണൽ മരത്തിന്റെ ചില്ലകൾ വെട്ടുകയും തടിയുടെ മുകൾഭാഗത്ത് ഭാഗികമായി വെട്ടിനിർത്തുകയും ചെയ്യുകയായിരുന്നു. കാറ്റുവീശിയാൽ മരം മറിഞ്ഞ് വീഴുമെന്ന ഭീതിയിലാണ് ഓട്ടോറിക്ഷ തൊഴിലാളികളും സമീപത്തെ വ്യാപാരികളും. റോഡിലേക്ക് മറിഞ്ഞ് വീഴാനാണ് സാദ്ധ്യത. അതിനാൽ തന്നെ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണിയുണ്ട്. പൊലീസ്, ഫയർ ഫോഴ്‌സ് അധികൃതരെ അറിയിച്ചിട്ടും നടപടികൾ ഉണ്ടായിട്ടില്ല.