കൊച്ചി : കൂത്താട്ടുകുളം ചന്തത്തോടു നവീകരണത്തിനുള്ള ഭരണാനുമതി നവംബറിൽ അവസാനിക്കുന്ന സാഹചര്യത്തിൽ കേരള ലാൻഡ് ഡെവലപ്പ്മെന്റ് കോർപ്പറേഷനോട് ഉടൻ പ്രവർത്തനങ്ങൾ തുടങ്ങാൻ നഗരസഭ നിർദ്ദേശിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭരണാനുമതി ലഭിച്ചിട്ടും നവീകരണത്തിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് കൂത്താട്ടുകുളം സ്വദേശി ജോൺസൺ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. നവംബർ 30 ന് ഭരണാനുമതി ലാപ്സാകുമെന്നതിനാൽ ടെണ്ടർ നടപടി നഗരസഭ പൂർത്തിയാക്കിയെങ്കിലും തോടിന്റെ സർവേ പൂർത്തിയാക്കാതെ നിർമ്മാണ പ്രവർത്തനം നടത്തുന്നതിലെ അപാകത നഗരസഭാ ചെയർമാൻ അറിയിച്ചതിനെ തുടർന്ന് നടപടിയുണ്ടായില്ല. കോടതി ഉത്തരവിട്ടാൽ പണി തുടങ്ങാമെന്നും നഗരസഭ വ്യക്തമാക്കി. തുടർന്നാണ് നവീകരണ - നിർമ്മാണ പ്രവർത്തനം ഉടൻ നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചത്.
സർവേ നടപടികൾ മൂന്നു മാസത്തിനകം പൂർത്തിയാക്കണം
താലൂക്ക് സർവേയർക്ക് അപേക്ഷ നൽകണം
. സർവേ റിപ്പോർട്ടിന്റെയടിസ്ഥാനത്തിൽ കൈയേറ്റം ഒഴിപ്പിക്കാൻ നടപടി വേണം
സർവേ നടപടി പൂർത്തിയാകുംവരെ ആവശ്യമായ നവീകരണ ജോലികൾ നടത്തണം