കോട്ടയം : മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ ചെയർമാനായി തലയോലപ്പറമ്പ് ഡി.ബി കോളേജിലെ അമൽരാജും ജനറൽ സെക്രട്ടറിയായി കോന്നി എസ്.എ.എസ്. എസ്.എൻ.ഡി.പി. യോഗം കോളേജിലെ എസ്. മുഹമ്മദ് അബ്ബാസും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർപേഴ്‌സൺമാർ: കെ.പി. അരുന്ധതി (സെന്റ് ജോർജ് കോളേജ്, അരുവിത്തുറ), ശ്രീക്കുട്ടൻ വിജയൻ (കാലടി ശ്രീശങ്കര കോളേജ്), അമൽ സുധാകരൻ (തൊടുപുഴ ന്യൂമാൻ കോളേജ്), ജോയിന്റ് സെക്രട്ടറിമാർ: അതുല്യ ഉണ്ണി (ഡി.ബി. കോളേജ്, തലയോലപ്പറമ്പ്), ബോബിൻസ് ജോസഫ് ജോർജ് (എറണാകുളം മഹാരാജാസ് കോളേജ്) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായി ടി.ജെ. അഭിജിത്, കെ.എസ്. അമൽ, സി.ആർ. വിഷ്ണുരാജ്, എം. അനന്തുദേവ്, കെ.ജെ. അഫ്താബ്, ബി. ആഷിക്, അമൃത സന്തോഷ്, അരുൺ റെജി, ചാൾസ് ജോണി, ടി.എസ്. ഐശ്വര്യ, നവനീത് എസ്. കുമാർ, എസ്. വിഷ്ണുകുമാർ, ജിദീവ് രാജു, കെ.എം. പാർവതി, അലൻ ബേബി എന്നിവരും അക്കൗണ്ട്‌സ് കമ്മിറ്റി അംഗങ്ങളായി എ. ഫിറോസ്, ആനന്ദ് വിശ്വനാഥ്, സിബിൻ ചാക്കോ, ഡിബിൻ ജോണി, കിരൺ ജോസഫ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.