അങ്കമാലി: ഗ്രന്ഥശാല സംഘം അങ്കമാലി മുനിസിപ്പൽതല നേതൃസമിതിയുടെയും എ. പി. കുര്യൻ സ്മാരക ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികം ആഘോഷിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മങ്ങാട്ടുക എൻ.എസ്.എസ് ഹാളിൽ ജില്ലാ ലൈബറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ പ്രഭാഷണം നടത്തും. വിദ്യശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും.