കൊച്ചി: ജനകീയ രക്തദാന സേന എറണാകുളം ജില്ലാ പ്രതിനിധി സംഗമം 30ന് ആലുവ മഹാനവമി ഓഡിറ്റോറിയത്തിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സന്നദ്ധ പ്രവർത്തകർക്കുള്ള ഉപഹാര സമർപ്പണവും ബോധവത്ക്കരണ ക്ലാസും ഇതോടൊപ്പം നടക്കും. സേന മുഖ്യരക്ഷാധികാരി ഡോ.ഷറഫുദ്ദീൻ കടമ്പോട് ഉദ്ഘാടനം നിർവഹിക്കും. എറണാകുളം ജില്ലാ ചീഫ് കോ ഓഡിനേറ്റർ അജീബ് ഏലൂക്കര അദ്ധ്യക്ഷനാവും. പുതിയ ഐ.എം.എ പ്രസിഡന്റിനെ ജില്ലാ കളക്ടർ എസ് സുഹാസ് ചടങ്ങിൽ അനുമോദിക്കും.