ആലുവ: പ്രളയ ബാധിതർക്ക് വീട് വച്ചു നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി കെ.പി.സി.സി എടത്തല പഞ്ചായത്ത് 19 -ാം വാർഡ് മാരിയിൽ മാമ്പറക്കുഴി പുത്തൻപറമ്പിൽ രാജുവിന് നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ അൻവർസാദത്ത് എം.എൽ.എ നിർവഹിച്ചു. കോൺഗ്രസ് എടത്തല മണ്ഡലം പ്രസിഡന്റ് സി.യു. യൂസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് അഷറഫ്, എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ്, ഡി.സി.സി സെക്രട്ടറി ബാബു പുത്തനങ്ങാടി, വാർഡ് മെമ്പർമാരായ റുഖിയ റഷീദ്, എ.എ. മായിൻ, കുഞ്ഞുമുഹമ്മദ്, അഷറഫ്, എടത്തല സഹകരണ ബാങ്ക് പ്രസിഡന്റ് അബ്ദുൾ സിയാദ്, ഷംസുദ്ദീൻ, എം.എ.എം. മുനീർ, കുഞ്ഞുമുഹമ്മദ്, ബൂത്ത് പ്രസിഡന്റ് റഷീദ് എന്നിവർ സംസാരിച്ചു.