കൊച്ചി : കൊച്ചിൻ പോർട്ട് ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സംസ്ഥാന ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്‌സ് ദിനാചരണം നാളെനടക്കും. ഉദ്ഘാടനം രാവിലെ 10.30ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്രാഹം വർഗീസ് നിർവ്വഹിക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കൊച്ചിൻ വെസ്റ്റ് ബ്രാഞ്ച്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ട്രാൻസ് വേൾഡ് ഐഎൻസി, സിപിഎസ്എ/ ഐടിഎഫ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന എയ്ഡ്‌സ് ദിനാചരണത്തിൽ നഴ്‌സിംഗ് കോളേജുകളിലെ വിദ്യാർത്ഥികൾ എയ്ഡ്‌സ് ബോധവത്കരണ സ്‌കിറ്റുകൾ അവതരിപ്പിക്കും. കൂടാതെ സെമിനാറുകളും, ക്‌ളാസുകളും നടക്കും.