കൊച്ചി: കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കെട്ടിടം തകർന്നതിനെക്കുറിച്ചും നിർമ്മാണ ചുമതലയുള്ള ഇൻകെലിനെതിരെ ഉയർന്ന അഴിമതി ആരോപണത്തെക്കുറിച്ചും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.ജെ വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു.
ജില്ലയിലെ യു.ഡി.എഫ് എം.എൽ.എമാരും നേതാക്കളും ഇന്നു രാവിലെ 10 ന് സെന്റർ സന്ദർശിക്കും.നാലുമാസം മുമ്പ് മുമ്പ് നിയമസഭാ കമ്മിറ്റി എസ്. ശർമ എം.എൽ.എയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചപ്പോൾ നിർമ്മാണ മേൽനോട്ടത്തിന് വിദഗ്ദ്ധനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതുവരെ നടപടിയുണ്ടായിട്ടില്ല. കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സൂപ്പർ സ്‌പെഷാലിറ്റി ഹബിന്റെയും നിർമ്മാണത്തിന് കിഫ്ബിയിൽ നിന്ന് 326 കോടി രൂപ അനുവദിച്ചത് ഓഡിറ്റിംഗില്ലെന്ന സാധ്യത മുൻനിറുത്തി അഴിമതി നടത്താനാണെന്നും വിനോദ് ആരോപിച്ചു.