കൊച്ചി: ബി.ജെ.പി എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി ഇന്ന് എറണാകുളത്ത് ഗാന്ധി സങ്കല്പയാത്ര സംഘടിപ്പിക്കും. ഉച്ചയ്ക്ക് 3 ന് ഗാന്ധിയനും സ്വാതന്ത്ര സമരസേനാനിയുമായ ഡോ. വൈലോപ്പിള്ളി ബാലകൃഷ്ണൻ കലൂർ ആസാദ് റോഡിലെ ചെറുപുള്ളി ഭവനത്തിൽ ജാഥനായകൻമാരായ എ.എൻ.രാധാകൃഷ്ണൻ, വി.എൻ. വിജയൻ, സി.ജി. രാജഗോപാൽ എന്നിവർക്ക് പതാക കൈമാറും. 3.30 ന് കലൂർ സ്റ്റേഡിയം മെട്രൊ സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിക്കും.ബി.ടി.എച്ചി ന് സമീപം ഗാന്ധി സ്‌ക്വയറിൽ യാത്ര സമാപിക്കും.