കൊച്ചി : അഭിഭാഷകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതി നെട്ടൂർ സ്വദേശി ചിന്മയന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി പിന്നാക്ക വിഭാഗക്കാരിയായ അഭിഭാഷകയെയും കുടുംബത്തെയും കബളിപ്പിച്ച് വിവാഹ നിശ്ചയം നടത്തിയിരുന്നു. നേരത്തെ പനങ്ങാട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ വയർലെസ് തട്ടിപ്പറച്ച് പൊലീസുകാരന്റെ തലയ്ക്കിടിച്ച് പരിക്കേൽപിച്ച് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. പ്രതിയുടെ ക്രിമിനൽ സ്വഭാവം നിമിത്തം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഹൈക്കോടതിയും ഇയാളുടെ ജാമ്യപേക്ഷ തള്ളിയിരുന്നു. പിന്നീട് കേസിൽ കുറ്റപത്രം നൽകിയതോടെ സ്വാഭാവിക ജാമ്യത്തിനാണ് ചിന്മയൻ ഇപ്പോൾ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതിയുടെ കുറ്റവാസനയും ക്രിമിനൽ പശ്ചാത്തലവും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തിരുന്നു.