flat
വിള്ളൽവീണ വീടുകൾ ബിജെപി നേതാക്കൾസന്ദർശിക്കുന്നു.

മരട്:നെട്ടൂരിൽ പൊളിക്കുന്ന ഫ്ളാറ്റു സമുച്ചയങ്ങൾക്കു സമീപത്തുളളവിളളൽ വീണവീടുകൾബി ജെ പി നേതാക്കൾ സന്ദർശിച്ചു.ജില്ലാ ആക്

ടി​ംഗ് പ്രസിഡന്റ് വി.എൻ.വിജയന്റെ നേതൃത്വത്തിലുള്ള സംഘം ഫ്ളാറ്റുകൾക്കു സമീപത്തെവിള്ളൽവീണ അഞ്ചുവീടുകൾസന്ദർശിച്ചു .ഫ്ളാറ്റുസമുച്ചയങ്ങൾക്കു സമീപത്തെ ഇരുനിലകെട്ടിടംജെസിബി ഉപയോഗിച്ച് മറിച്ചിട്ടപ്പോൾ ഉണ്ടായ പ്രകമ്പനത്തിലാണ് വീടുകൾക്കു വ്യാപകമായിവിള്ളൽ വീണത്. പ്രതിഷേധവുമായി പരിസരവാസികളും, നാട്ടുകാരും രംഗത്തു വന്നിരുന്നു.തുടർന്ന് കഴിഞ്ഞ ദിവസം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമെ പൊളിക്കൂ എന്ന് അധികൃതർഉറപ്പുനൽകിയിരുന്നു.എന്നാൽ ഇതിനു വിരുദ്ധമായി പൊളിക്കൽ തുടങ്ങിയതോടെയാണ് വീണ്ടും പ്രതിഷേധംഉയർന്നത്.

പ്രത്യക്ഷസമരം നടത്തുമെന്ന് ജില്ലാപ്രസിഡന്റ് പറഞ്ഞു.ജില്ലാ ജനറൽ സെക്രട്ടറി എം.എൻ.മധു, മണ്ഡലം പ്രസിഡന്റ് പത്മജാഎസ്.മേനോൻ,ബിജെ പി മണ്ഡലംപ്രസിഡന്റ് യു. മധുസൂദനൻ ,വി.ജി. അനിൽകുമാർ, ടി.കെ.ബാബു, രമേശൻ.എൻ.ആർ, പി.എം. മഹിത്, എം.കെ.സുരേഷ്കുമാർ തുടങ്ങിയവർ ജില്ലാപ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.