കൊച്ചി: സ്വർണക്കള്ളക്കടത്തുകാരെ പിടികൂടുന്നതിന് പകരം ചെറുകിട സ്വർണാഭരണ നിർമ്മാതാക്കളെ പീഡിപ്പിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നടപടികൾ അവസാനിപ്പിക്കണമെന്ന് നാഷണൽ എംപ്ളോയേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റുമായ റിഷി പല്പു ആവശ്യപ്പെട്ടു.
തൃശൂരിലെ ചെറുകിട സ്വർണാഭരണ നിർമ്മാണശാലകളിൽ ചിലതിനെ തിരഞ്ഞുപിടിച്ച് ഉദ്യോഗസ്ഥർ പ്രതികാര നടപടികൾ സ്വീകരിക്കുകയാണ്. യഥാർത്ഥ സ്വർണ കള്ളക്കടത്തുകാർക്കെതിരെ ചെറുവിരലനക്കാൻ ഇവർ തയ്യാറാകുന്നുമില്ല. അന്യായ നടപടികൾക്കെതിരെ ധനമന്ത്രി നിർമ്മല സീതാരാമന് പരാതി നൽകുമെന്നും റിഷി പൽപ്പു പറഞ്ഞു.