മൂവാറ്റുപുഴ: നഗരമദ്ധ്യത്തിൽഫ്‌ളക്‌സ് പ്രിന്റിംഗ് സ്ഥാപനം അഗ്‌നിക്കിരയായി. സ്ഥാപനത്തിന്റെ താഴത്തെ നില പൂർണ്ണമായും കത്തിനശിച്ചു. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. എവറസ്റ്റ് കവലയിലെ സാനിയുടെ ഡിസൈൻ വേൾഡ് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണം.ഫയർ ഫോഴ്‌സെത്തിയാണ് തീയണച്ചത്. പ്രിന്റിംഗ് മെഷീൻ കമ്പ്യൂട്ടറുകൾ, എ സി, മറ്റ് ഫർണീച്ചറുകൾ എന്നിവ പൂർണമായി കത്തി നശിച്ചു. ഈ സമയത്ത് സ്ഥാപനത്തിലെ ജീവനക്കാർ മുകൾ നിലയിലായിരുന്നു. പുക ഉയർന്നതോടെ സമീപത്തെ കടക്കാരാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുള്ളതായാണ് പ്രാഥമിക വിലയിരുത്തൽ.