തൃക്കാക്കര : ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്‌കരിക്കുക, ജോലിയും കൂലിയും സംരക്ഷിക്കുന്നതിന് സർക്കാർ ഉത്തരവുകളിൽ ഭേദഗതി വരുത്തുക, യന്ത്രവത്ക്കരണം മൂലമുള്ള തൊഴിൽ നഷ്ടത്തിന് പരിഹാരം കാണുക,ആനുകൂല്യങ്ങൾ ധർണ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഹെഡ്‌ലോഡ് ആന്റ് ജനറൽ വർക്കേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.ജെ. ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ.ശിവൻ, ട്രഷറർ കെ.എം. അഷ്‌റഫ്, സംസ്ഥാന കമ്മിറ്റിയംഗം എം.എ മോഹനൻ എന്നിവർ സംസാരിച്ചു. ജില്ലാ നേതാക്കളായ വി.പി.ഖാദർ, എൻ.എം. മാത്യൂസ്, എം.പി.സാജു, പി.എസ്.സതീഷ്, ആന്റണി ജോൺ, കെ.എം.ബഷീർ, പി.പി.ബിനോയ്, കെ.വി.അഷ്‌റഫ് എന്നിവർ മാർച്ചിനും ധർണക്കും നേതൃത്വം നൽകി.