കൊച്ചി : നാവിക വാരാഘോഷങ്ങളുടെ ഭാഗമായി ഇന്നു മുതൽ ഡിസംബർ ഒന്നു വരെ നാവിക കപ്പലുകൾ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം.

രാവിലെ പത്തിനും വൈകിട്ട് അഞ്ചിനുമിടയിൽ സൗജന്യമായാണ് സുനന്യ, സുജാത എന്നീ കപ്പലുകളിൽ സന്ദർശനം അനുവദിക്കുക. കൊച്ചി തുറമുഖത്തെ മട്ടാഞ്ചേരി വാർഫിൽ നിന്ന് കപ്പലിൽ പ്രവേശിക്കാം. തിരിച്ചറിയിൽ കാർഡുമായി വരുന്നവർക്ക് മാത്രമാണ് പ്രവേശനമെന്ന് നാവിക അധികൃതർ അറിയിച്ചു.