തൃക്കാക്കര : പുല്ലുവഴി ജയകേരളം എൽ.പി സ്കൂളിന് സമീപം പാറമടയിലെ ശുദ്ധജലത്തിലേക്ക് മാലിന്യം തള്ളാനെത്തിയ ലോറി കുറുപ്പുംപടി പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം.ഉടമയുടെ അനുവാദത്തോടെയായിരുന്നു മാലിന്യം തള്ളാൻ നീക്കം. കഴിഞ്ഞ ദിവസം ഒരു ലോഡ് മാലിന്യം തള്ളിയിരുന്നു. നാട്ടുകാർ വണ്ടി തടഞ്ഞതിനെ തുടർന്നാണ് നടപടി.