പെരുമ്പാവൂർ: കൂവപ്പടി സഹകരണ ബാങ്കിന്റെ കാവുംപുറം ബ്രാഞ്ച് കെട്ടിടത്തിൽ കാവുംപുറം പോസ്റ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു . പോസ്റ്റ് ഓഫീസിന് തികച്ചും സൗജന്യമായാണ് ബാങ്ക് മുറി നൽകിയത് .ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് മോളി തോമസ്, ഭരണ സമിതി അംഗങ്ങളായ തോമസ് പൊട്ടോളി, അജി മാടവന, ജോർജ് ചെട്ടിയാക്കുടി, ജൂഡ്സ് എം ആർ, പി വി മനോജ്, ജിജി ശെൽവരാജ്, എൽസി ഔസേഫ്,ബ്രാഞ്ച് മാനേജർ ആൻസി ട്രീസ ജോൺ, പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥൻ പൗലോസ് എന്നിവർ പ്രസംഗിച്ചു