പെരുമ്പാവൂർ: സ്‌ക്കൂളുകളിൽ ഇഴജന്തുകളുടെ ശല്യം ഉൾപ്പെടെയുള്ള അപകടകരമായ സാഹചര്യങ്ങൾ ഇല്ലാതാക്കുന്നതിന് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ സ്‌കൂളുകളിലും ഡിസംബർ 4ന് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്യത്തിൽ സേവനയജ്ഞം സംഘടിപ്പിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിൽ കൂടിയ ജനപ്രതിനിധികളുടെയും, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥരുടെയും, പഞ്ചായത്ത് സെക്രട്ടറിമാരുടെയും യോഗത്തിൽ തീരുമാനമെടുത്തു കുടിവെളളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പെരിയാർവാലി കനാലുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരിക്കുന്നതിന് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു, ജനപ്രതിനിധികളായ എം പി പ്രകാശ്, സിസിലി ഇയോബ്, പ്രീത സുകു, സരള കൃഷ്ണൻകുട്ടി, ഗായത്രി വിനോദ്, മായകൃഷ്ണകുമാർ, ജോസ് വർഗീസ്, ബിന്ദു നാരായണൻ, സാബു പാത്തിക്കൽ, ഷോജ റോയി, ഷൈബി രാജൻ, ബിഡിഒ വി എൻ സേതുലക്ഷ്മി, വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു