കോലഞ്ചേരി: പൈപ്പിടാൻ താഴ്ത്തിയപ്പോൾ കേബിളുകൾ മുറിഞ്ഞ് ടെലിഫോൺ നിശ്ചലമായിട്ട് മാസങ്ങളായി. കേബിൾ മുറിച്ച കരാറുകാരനെതിരെ പരാതി നൽകിയിട്ടും നടപടിയില്ല.
റോഡു വികസനവുമായി ബന്ധപ്പെട്ട് റോഡരുകിലെ കുടിവെള്ള വിതരണ പൈപ്പുകൾ മാറ്റുന്നതിനിടെ കേബിളുകൾ മുറിഞ്ഞാണ് പട്ടിമറ്റം- പത്താം മൈൽ റോഡ്, പള്ളിക്കര - മനയ്ക്ക ക്കടവ് റോഡ് എന്നിവിടങ്ങളിൽ കേബിളുകൾ മുറിഞ്ഞത്. എക്സ്ചേഞ്ചുകളിൽ കേബിൾ സ്റ്റോക്കില്ലാത്തതിനാൽ തകരാർ പരിഹരിക്കാനും കഴിഞ്ഞിട്ടില്ല. ശമ്പളം ലഭിക്കാത്തതിനാൽ കേബിൾ കരാർ തൊഴിലാളികൾ സമരത്തിലാണ്. കരാറുകാരന് ബി.എസ്.എൻ.എൽനോട്ടീസ് നല്കിയെങ്കിലും നടപടിയായില്ല. പണം അടയ്ക്കാത്ത കരാറുകാരനെതിരെ കുന്നത്തുനാട് പൊലീസിൽ പരാതി നൽകി.