കൂത്താട്ടുകുളം:ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ എട്ടാമത് പ്രതിഷ്ഠാദിന വാർഷിക മഹോത്സവം കൂത്താട്ടുകുളം ശ്രീനാരായണ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നവംബർ 30 മുതൽ ഡിസംബർ നാലുവരെ വിവിധ പൂജാവിധികളോടെ ക്ഷേത്രം തന്ത്രിഅയ്യമ്പിള്ളി.എൻ.ജി സത്യപാലൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി മുത്തലപുരം എം. കെ ശശിധരൻ ശാന്തിയുടെയും കാർമികത്വത്തിൽ നടത്തും .നവംബർ 30 ന് രാവിലെ 9 മണിക്ക് എസ്എൻഡിപി യോഗംകൂത്താട്ടുകുളം യൂണിയൻ സാരഥികളുടെയും, ഭക്തജനങ്ങളുടെയും, സാന്നിദ്ധ്യത്തിൽ കൊടിയേറ്റോടെ ഉത്സവത്തിന് തുടക്കം കുറിക്കും.ഡിസംബർ മൂന്നാം തീയതി ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക് ക്ഷേത്രാങ്കണത്തിൽ നിന്ന് ഗുരുദേവ പ്രതിമ വഹിച്ചുകൊണ്ടുള്ള താലപ്പൊലി രഥഘോഷയാത്ര . എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ശാഖാ കമ്മിറ്റി പ്രസിഡണ്ട് വി.എൻ.രാജപ്പൻ, സെക്രട്ടറി തിലോത്തമ ജോസ്, ക്ഷേത്ര ഉപദേശക സമിതിചെയർമാൻ വി.എസ്. സജീവൻ, കൺവീനർ റ്റി. എൻ .സുരേന്ദ്രൻ, എന്നിവർ അഭ്യർത്ഥിച്ചു.