മൂവാറ്റുപുഴ: സ്‌ക്കൂട്ടറിൽ അനധികൃമായി മദ്യംവിറ്റതിന് കല്ലൂർക്കാട് പെരുമാങ്കണ്ടം തഴുവംകുന്ന് കളപുരയിൽ ജോർജ്ജ്(57) പിടിയിലായി. സ്‌കൂട്ടറിൽ അനധികൃതമായി മദ്യം വില്പന നടത്തുന്നതിനിടയിൽ മുവാറ്റുപുഴഎക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈ. പ്രസാദും പാർട്ടിയും ചേർന്നാണ് പിടികൂടി കേസെടുത്തത്. 1500 ലിറ്റർ മദ്യവും സ്‌കൂട്ടറും പിടിച്ചെടുത്തു. തൊടുപുഴ മുവാറ്റുപുഴ എന്നിവിടങ്ങളിലെ ബിവറേജിൽ നിന്നും മദ്യം വാങ്ങി കൂടിയ വിലയ്ക്ക് മറിച്ച് കൊടുത്തു വരുകയായിരുന്നു. പ്രിവന്റീവ് ഓഫീസർ വി.എ.ജബ്ബാർ, ഇ.എ അസീസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീകുമാർ കെ.ജി, മാഹിൻ പി.ബി,ഡ്രൈവർ ജയൻ എം.സി എന്നിവരും ഉണ്ടായിരുന്നു.