കൊച്ചി: പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെ ബി.എസ്.എൻ.എൽ ഓഫീസിനു മുമ്പിൽ കേരളാ കോൺഗ്രസ് ജേക്കബ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നിൽപ്പ് സമരം ചെയർമാൻ ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു.
ഗാന്ധി സ്‌ക്വയറിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് പാർട്ടി വൈസ് ചെയർമാൻ ജോർജ് ജോസഫ്, ജില്ലാ പ്രസിഡന്റ് വിൻസെന്റ് ജോസഫ്, ടോമി പാലമല,റെജി ജോർജ്, ഡൊമിനിക് കാവുങ്കൽ, സുനിൽ ഇടപ്പിലാക്കാട്ട്, റോയ് തിരുവാങ്കുളം തുടങ്ങിയവർ പ്രസംഗിച്ചു .
മാർച്ചിന് വിനോയ് താണുകുന്നേൽ, സിജു തോമസ്, സ്‌കറിയ മണവാളൻ, അജാസ് പായിപ്ര, കെ.കെ ബഷീർ, സജീവ് അയ്യപ്പൻ, ഫൗമിക്ക്, ലില്ലി ജോയ്, തങ്കമ്മ ചാക്കോ എന്നിവർ നേതൃത്വം കൊടുത്തു.